Kerala

പടയൊരുക്കം സമാപനം: രാഹുല്‍ നാളെ കേരളത്തില്‍

യുഡിഎഫിന്റെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളത്തിനെത്തുന്ന രാഹുല്‍ ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യുഡിഎഫിന്റെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളത്തിനെത്തുന്ന രാഹുല്‍ ഓഖി ദുരന്ത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനം പൂന്തുറയിലായിരിക്കും. തുടര്‍ന്ന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടില്‍ മുന്‍മന്ത്രി ബേബി ജോണ്‍ ജന്മശതാബ്്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ച് മണിക്കാണ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പടയൊരുക്കത്തിന്റെ സമാപനം. സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അധ്യക്ഷത വഹിക്കും.രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'