Kerala

പടര്‍ന്നുപിടിക്കുന്ന മനോരോഗം; മൂന്നുമാസത്തിനുള്ളില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ കത്തിയമര്‍ന്നത് മൂന്നു പെണ്‍ജീവിതങ്ങള്‍

സ്‌നേഹബന്ധത്തിലുണ്ടായ ഉലച്ചിലാണ് മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതിലേക്ക് അജാസിനെ എത്തിച്ചതെന്നാണ് വിവരങ്ങള്‍.

സമകാലിക മലയാളം ഡെസ്ക്

സ്‌നേഹബന്ധത്തിലുണ്ടായ ഉലച്ചിലാണ് മാവേലിക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതിലേക്ക് അജാസിനെ എത്തിച്ചതെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ മൂന്നുമാസത്തിനിടെ പ്രണയം നിരസിച്ചതിന്റെ പേരിലും ബന്ധത്തില്‍ വിള്ളലുണ്ടായതിന്റെയും പേരില്‍ മൂന്നു സ്ത്രീ ജീവിതങ്ങളാണ് അഗ്നിക്കിരയായത്. 

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ സൗമ്യയെ വഴിയില്‍ കാത്തിരുന്ന പ്രതി അജാസ് കാറിടിച്ച് വീഴ്ത്തി. വടിവാള്‍കൊണ്ട് വെട്ടി. കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ചു കത്തിച്ചു. തല്‍ക്ഷണം സൗമ്യ മരിച്ചു. ഒരുമിച്ച് ജോലി ചെയ്തപ്പോള്‍ ഉണ്ടായ പ്രണയബന്ധത്തില്‍ വന്ന ഉലച്ചിലാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. മറ്റൊരാളുടെ ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമാണ് സൗമ്യ. 

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തിരുവല്ലയില്‍ പത്തൊമ്പതുകാരിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതാണ് മൂന്നു മാസത്തിനിടയിലുണ്ടായ ആദ്യ സംഭവം. 2019 മാര്‍ച്ച് 13നാണ് തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ച് റേഡിയോളജി കോഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്ന കവിതയെ കുത്തി പരിക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. റോഡിലൂടെ പെണ്‍കുട്ടി നടന്നുവന്ന പെണ്‍കുട്ടിക്ക് പിന്നാലെയെത്തിയ യുവാവ്  വഴി തടസ്സപ്പെടുത്തി കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 

യുവതിയുടെ ദേഹത്ത് തീ പടര്‍ന്നു. പുറകോട്ട് വീണ ഇവരെ നാട്ടുകാര്‍ ഓടിക്കൂടി ഫ്‌ലെക്‌സ് ബോര്‍ഡ് ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു പ്രതി അജിനും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും. അന്നു മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. അതില്‍നിന്നു പെണ്‍കുട്ടി പിന്മാറിയെന്ന നിഗമനമാണ് ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടിയെ വകവരുത്തിയശേഷം അജിന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് അന്ന് പൊലീസ് പറഞ്ഞത്.

ഈ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുന്‍പാണ് മറ്റൊരു തീകൊളുത്തി കൊലയ്ക്കും കേരളം സാക്ഷ്യം വഹിച്ചത്. ബി ടെക് വിദ്യാര്‍ഥിനി തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതൂവാണ് അതി ദാരുണായി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് ആയിരുന്നു പ്രതി. നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്.

വിവാഹത്തിന് താല്‍പര്യം കാട്ടാതെ വന്നതോടെ വിദ്വേഷം വര്‍ധിച്ചു. കൊലപ്പെടുത്തുന്ന ദിവസം നീതുവിന്റെ വീട്ടിലെത്തിയ നിധീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ആക്രമിച്ചത്. പ്രണം നിഷേധിച്ചതിന്റെ പേരിലുള്ള കൊലകള്‍ സംസ്ഥാനത്ത് പരമ്പരായായി മാറുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT