Kerala

എനിക്ക് വക്കീലായാല്‍ മതി, കല്യാണം വേണ്ട; വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി ചൈല്‍ഡ്‌ലൈനില്‍

തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും പഠിച്ച് വക്കീലാകണമെന്നുമാണ് കുട്ടി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി ചൈല്‍ഡ്‌ലൈന്‍ ഓഫീസിലെത്തി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 16കാരിയാണ് പരാതി നല്‍കിയത്. തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും പഠിച്ച് വക്കീലാകണമെന്നുമാണ് കുട്ടി പറയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണ സമിതിയില്‍ ഹാജരാക്കിയ കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ ഓഫീസിലെത്തുന്നത്. പാണ്ടിക്കാട് പൊലീസ്‌സ്‌റ്റേഷനില്‍ പരാതിപറഞ്ഞപ്പോള്‍ അവരാണ് ചൈല്‍ഡ്‌ലൈനുമായി ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കിയത്. വരുന്ന സെപ്റ്റംബറിലാണ് കുട്ടിയ്ക്ക് 17 വയസ്സാകുന്നത്. 

പിതാവ് മരിച്ചതിനെത്തുടര്‍ന്ന് മാതാവ് വീണ്ടും വിവാഹം കഴിച്ചു. മാതാവിന്റെ വീട്ടിലാണ് കുട്ടി താമസിക്കുന്നത്. എസ്.എസ്.എല്‍.സി. വരെ ഒരു യത്തീംഖാനയുടെ ഹോസ്റ്റലില്‍നിന്നാണ് പഠിച്ചിരുന്നത്. പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബാലികയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ നിക്കാഹ് നടത്തി. ഈയിടെയായി പഠിത്തം നിര്‍ത്തി കല്യാണത്തിന് നിര്‍ബന്ധിക്കാനും തുടങ്ങിയതോടെയാണ് കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുന്നത്.

താന്‍ താമസിക്കുന്നത് മുത്തശ്ശിയുടെ വീട്ടിലാണ്. അമ്മാവന്‍മാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഒരു ജോലി കിട്ടിയാല്‍ സഹായത്തിന് ആരുടെമുന്നിലും കൈനീട്ടേണ്ട. അതുകൊണ്ടാണ് പഠിക്കണമെന്ന് ആഗ്രഹിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT