Kerala

'പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം സൃഷ്ടിക്കേണ്ടത്, ഇത് പൊറാട്ട് നാടകം'; കെഎസ് യുവിന്റെ മിന്നല്‍ സമരത്തിനെതിരേ എംഎസ്എഫ്

വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം കണ്ടെത്തേണ്ടതെന്നും മിന്നല്‍ പഠിപ്പ് മുടക്കലുകളോട് വിയോജിപ്പാണെന്ന് എംഎസ്എഫ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കെഎസ് യു ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന പഠിപ്പ് മുടക്ക് സമരത്തിനെതിരേ എംഎസ്എഫ് (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) രംഗത്ത്. വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം കണ്ടെത്തേണ്ടതെന്നും മിന്നല്‍ പഠിപ്പ് മുടക്കലുകളോട് വിയോജിപ്പാണെന്ന് എംഎസ്എഫ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റി കൊളേജിലുണ്ടായ എസ്എഫ്‌ഐ സംഘര്‍ഷത്തിനെതിരേ ഇരു സംഘടനളും സമരമുഖത്ത് സജീവമായിരുന്നു. അതിനിടെയാണ് കെഎസ് യുവിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫി പ്രധാന നേതാക്കള്‍ രംഗത്തെത്തിയത്. 

എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ ഷാജഹാന്‍ എന്നിവരാണ് ഫേയ്‌സ്ബുക്കിലൂടെ കെഎസ് യുവിനെ വിമര്‍ശിച്ചത്. 'അര്‍ധരാത്രിയില്‍ പ്രഖ്യാപിക്കുന്ന പഠിപ്പുമുടക്ക് സമരങ്ങളോട് യോജിപ്പില്ല. വിദ്യാര്‍ഥികളുടെ പഠനം മുടക്കിയല്ല സംഘടനകള്‍ മേല്‍വിലാസം സൃഷ്ടിക്കേണ്ടത്.' നവാസ് കുറിച്ചു.

ഷബീര്‍ ഷാജഹാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ; 'മിന്നല്‍ പഠിപ്പു മുടക്കല്‍ സമരങ്ങളോട് വിയോജിപ്പ്. സ്വന്തം സംഘടനയുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കുന്ന പഠിപ്പു മുടക്കല്‍ സമരങ്ങള്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉപേക്ഷിക്കേണ്ടതാണ്. ഇനിയും അനുവദിച്ച് കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാര്‍ത്ഥമായ പോരാട്ടമാണ് അനിവാര്യം. അല്ലാതെ പാര്‍ലമെന്റ് മോഹങ്ങള്‍ പൂവണിയുവാനുള്ള പൊറാട്ട് നാടകങ്ങളല്ല. അങ്ങനെയുള്ള ഒറ്റയാള്‍ കാട്ടിക്കൂട്ടലുകളോട് സമരസപ്പെടാനും പിന്തുണനല്‍കാനും തല്‍ക്കാലം സമയവും സൗകര്യവുമില്ല.'

സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കെഎസ് യു പഠിപ്പ് മുടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT