Kerala

പതിനെട്ടുകാരനൊപ്പം ഒളിച്ചോടി, പിടിയിലായപ്പോള്‍ പറഞ്ഞത് കൂട്ടുകാരന്റെ പേര്; കല്യാണം നടത്താമെന്ന് പൊലീസ്, നാടകീയത

 ചോദ്യം ചെയ്തപ്പോള്‍ 22 കാരനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സംശയം തോന്നിയ പൊലീസുകാര്‍ വിശദമായ ചോദ്യം ചെയ്യലിനായി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത യുവാവുമായി ഒളിച്ചോടിയ പെണ്‍കുട്ടി പൊലീസ് പിടിച്ചപ്പോള്‍ കൂട്ടുകാരനെ കുടുക്കിലാക്കി. കൂട്ടുകാരന്‍ സത്യം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസുകാരും അറിഞ്ഞത്. പ്രണയബന്ധത്തിന് കൂട്ടു നിന്നിട്ടേയുള്ളൂവെന്നും യഥാര്‍ത്ഥ കാമുകന്‍ താന്‍ അല്ലെന്നുമായിരുന്നു കൂട്ടുകാരന്‍ പൊലീസിനോട് തുറന്ന് പറഞ്ഞത്. 

കഴിഞ്ഞയാഴ്ചയാണ് കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പെണ്‍കുട്ടി പതിനെട്ടുകാരനായ യുവാവുമായി ഒളിച്ചോടിയത്. പൊലീസ് ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ 22 കാരനായ സുഹൃത്തുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സംശയം തോന്നിയ പൊലീസുകാര്‍ വിശദമായ ചോദ്യം ചെയ്യലിനായി കൂട്ടുകാരനെയും സ്റ്റേഷനിനേക്ക് വിളിപ്പിച്ചു. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. 

കൂട്ടുകാരനുമായുള്ള വിവാഹം ഇപ്പോള്‍ തന്നെ നടത്താമെന്ന് പൊലീസ് പറഞ്ഞതും പെണ്‍കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. ഇതോടെ കൂട്ടുകാരന്‍ സത്യം തുറന്ന് പറയുകയായിരുന്നു. കാമുകന് വിവാഹപ്രായമാകാതിരുന്നതിനാല്‍ തന്റെ വീട്ടില്‍ താമസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ വെളിപ്പെടുത്തി. സത്യാവസ്ഥ തിരിച്ചറിഞ്ഞ പൊലീസ് പെണ്‍കുട്ടിയെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം യുവാവിനൊപ്പം വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം