Kerala

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നുമുതല്‍ മൂന്നു ദിവസം അവധി

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്നുദിവസം അവധി. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബസമായും മാസ്‌കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

320 കോടി രൂപ പിഴയും വിലക്കും വരും; പാകിസ്ഥാൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐസിസി

പോറ്റിയും പുറത്തേക്ക്?; രണ്ടാം കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

അതിവേഗ റെയില്‍ പദ്ധതി: ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കും; ഇ ശ്രീധരന്‍ ഇന്ന് ഓഫീസ് തുറക്കും

SCROLL FOR NEXT