Kerala

പത്തനംതിട്ടയില്‍ ചരിത്രവിജയം നേടുമെന്ന് വീണ ജോര്‍ജ്ജ്

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ ചരിത്രവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ്

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ ചരിത്രവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തുലാകും തെരഞ്ഞെടുപ്പ്. പോളിംഗ് വര്‍ധനവ് ഗുണകരമാകുമെന്നും വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.  

പത്തനംതിട്ട പോളിംഗ് 74.05 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ വന്‍വര്‍ധനവാണ് പോളിംഗില്‍ ഉണ്ടായിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ വോട്ടുചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തനംതിട്ടയിലെ ആറന്‍മുള മണ്ഡലത്തിലാണ് വന്‍ പോളിംഗ്


ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍  മണ്ഡലങ്ങളില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. എട്ട് മണ്ഡലങ്ങളില്‍ 2014 നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി