പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചത് കോവിഡ് ബാധിച്ചല്ല; പരിശോധനാ ഫലം

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചത് കോവിഡ് ബാധിച്ചല്ല; പരിശോധനാ ഫലം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചൈനയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ മരിച്ചത് കോവിഡ് വൈറസ് ബാധിച്ചല്ല. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റ് രോ​ഗങ്ങൾക്ക് കൊച്ചിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. 

ചൈനയില്‍ നിന്നെത്തി പത്തുദിവസമായി വീട്ടില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛനാണ് മരിച്ചത്. ഇവര്‍ തമ്മില്‍ സമ്പര്‍ക്കം ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

സംസ്‌കാരം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പ്രോട്ടോകള്‍ പ്രകാരം നടത്താനാണ് തീരുമാനം. അതിനിടെ, പത്തനംതിട്ടയില്‍ ഒൻപത് പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !