Kerala

പത്തനംതിട്ടയ്ക്ക് 25 മുതൽ ഭാ​ഗിക ഇളവ്, ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജു; നിർമ്മാണ പ്രവർത്തനത്തിനും ഇളവ് 

ഏ​പ്രി​ൽ 25 മു​ത​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ലോ​ക്ക്ഡൗ​ണി​ൽ ഭാ​ഗി​ക ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ 25 മു​ത​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ലോ​ക്ക്ഡൗ​ണി​ൽ ഭാ​ഗി​ക ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു. കോ​വി​ഡ്19 രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന്‍റെ മാ​ര്‍​ഗ​രേ​ഖ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കൃ​ഷി, ചെ​റു​കി​ട വ്യ​വ​സാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കി​ല്ല. ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളും തു​റ​ക്കി​ല്ല. ജി​ല്ല​യ്ക്ക് അ​ക​ത്തു​ള്ള ബ​സ് സ​ര്‍​വീ​സു​ക​ള്‍, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​പാ​ധി​ക​ളോ​ടെ അ​നു​വ​ദി​ക്കും.  ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ, നി​ര്‍​ത്തി​വ​ച്ചി​രു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യും പു​ന​രാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SCROLL FOR NEXT