Kerala

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശംഖ് മോഷണം പോയി; പിന്നില്‍ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന് സംശയം

ഉത്തരേന്ത്യന്‍ സ്വദേശിയെന്ന സംശയിക്കപ്പെടുന്നയാള്‍ ശംഖുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ശംഖ് മോഷണം പോയി. ഉത്തരേന്ത്യന്‍ സ്വദേശിയെന്ന സംശയിക്കപ്പെടുന്നയാള്‍ ശംഖുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.

ക്ഷേത്രത്തില്‍ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്നാണ് കാണാതെ പോയിരിക്കുന്നത്. ശനിയാഴ്ച രാവിലെ പൂജയ്ക്ക് ശേഷം ശ്രീകോവിലിന് സമീപം സൂക്ഷിച്ചിരുന്നിടത്ത് നിന്നാണ് ശംഖ് മോഷണം പോയത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലുള്ള ക്ഷേത്രത്തില്‍ നടന്നിരിക്കുന്ന മോഷണം സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തുന്നത്.

ക്ഷേത്രം മതിലകം അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള എസ്പി തമ്പി എസ് ദുര്‍ഗാദത്തും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT