Kerala

പന്തളത്ത് ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി: മകന്‍ അറസ്റ്റില്‍

പത്തനംതിട്ട പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി.

സമകാലിക മലയാളം ഡെസ്ക്

പന്തളം: പത്തനംതിട്ട പന്തളത്തിനടുത്ത് പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി. കീരുകുഴി പൊങ്ങലടി കാഞ്ഞിരവിളയില്‍ കെ.എം.ജോണ്‍ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളം നിറച്ച കന്നാസ് മൃതദേഹത്തോട് ചേര്‍ത്തുകെട്ടി ചാക്കിലാക്കിയ നിലയിലായിരുന്നു ഇവ കിണറ്റില്‍ നിന്നും പുറത്തേക്കെടുത്തത്. 

സംഭവത്തെത്തുടര്‍ന്ന് ഇവരുടെ മകന്‍ ജോണിനെ (33) പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ളയാളാണ് ജോണ്‍. ജൂണ്‍ 25 മുതല്‍ ദമ്പതികളെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ അവര്‍ മറ്റൊരു വീട്ടീല്‍ പോയിരിക്കുകയാണ് എന്നായിരുന്നു മാത്യു പറഞ്ഞത്. വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കിണര്‍ മൂടുന്നത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നി മാത്യുവിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. 

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആര്‍ഡിഒയുടെ സാനിധ്യത്തില്‍ കിണറിലെ മണ്ണ് നീക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. 

25ന് രാത്രി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ജോണ്‍ പോലീസിനെ അറിയിച്ചു. കൃത്യം നടത്തിയതിനുശേഷം വീടിന് അല്‍പം അകലെയുള്ള റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചു. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു കിണറിനടുത്തേക്കു വഴിയുണ്ടാക്കിയ ശേഷം മൃതദേഹങ്ങള്‍ കാറില്‍ എത്തിച്ചു കിണറ്റില്‍ തള്ളിയെന്നാണു ജോണ്‍ പൊലീസിനോടു പറഞ്ഞത്.

കിണറ്റില്‍ നായ ചത്തുകിടക്കുന്നതിനാല്‍ ദുര്‍ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞാണ് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താല്‍ ജോണ്‍ കിണര്‍ മൂടിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT