Kerala

പമ്പയിലേക്കുള്ള ബസില്‍ യുവതി; പൊന്‍കുന്നത്ത് പ്രതിഷേധം, തിരിച്ചയച്ചു

സഹോദരനും രണ്ട് മക്കല്‍ക്കുമൊപ്പം ട്രെയിനിലെത്തിയ ഇവര്‍ കോട്ടയത്ത് നിന്നുമാണ് പമ്പ ബസില്‍ കയറിയത്.  യുവതിയെ കണ്ടതും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പൊന്‍കുത്തത്ത് വച്ച് ബസ് തടയുക

Author : സമകാലിക മലയാളം ഡെസ്ക്

 എരുമേലി: ശബരിമല ദര്‍ശനം നടത്താനെത്തിയ കുടുംബത്തോടൊപ്പം സഞ്ചരിച്ച സ്ത്രീയെ പൊന്‍കുന്നത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. തെലങ്കാന സ്വദേശിയായ ശൈല(40)യെയാണ് തടഞ്ഞത്. സഹോദരനും രണ്ട് മക്കല്‍ക്കുമൊപ്പം ട്രെയിനിലെത്തിയ ഇവര്‍ കോട്ടയത്ത് നിന്നുമാണ് പമ്പ ബസില്‍ കയറിയത്. 

പമ്പയിലേക്കുള്ള ബസില്‍ യുവതിയെ കണ്ടതും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പൊന്‍കുത്തത്ത് വച്ച് ബസ് തടയുകയായിരുന്നു. സന്നിധാനത്തേക്ക് പോകാനല്ല എത്തിയതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിവന്നതാണെന്നും വ്യക്തമാക്കിയതോടെ പ്രതിഷേധക്കാര്‍ മടങ്ങി. 

കാഞ്ഞിരപ്പള്ളിയില്‍ വച്ച് പൊലീസെത്തി ഇവരെ ബസില്‍ നിന്നിറക്കി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. എരുമേലിയിലേക്ക് ടാക്‌സിയില്‍ അയയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ടാക്‌സിക്കാര്‍ തയ്യാറായില്ല. ഇതോടെ പൊലീസ് തന്നെ എരുമേലിയില്‍ എത്തിക്കുകയായിരുന്നു. ദര്‍ശനം നടത്തി കുടുംബാംഗങ്ങള്‍ എത്തിയ ശേഷം ഇവര്‍ മടങ്ങുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം