Kerala

പരാജയത്തില്‍ നിരാശപ്പെട്ട് മാളത്തില്‍ ഒളിക്കരുതെന്ന് മുന്നറിയിപ്പുമായി ഉമ്മന്‍ ചാണ്ടി

പരാജയത്തില്‍ നിരാശപ്പെട്ട് മാളത്തില്‍ ഒളിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. പരാജയത്തില്‍ നിരാശപ്പെട്ട് മാളത്തില്‍ ഒളിക്കരുതെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നടന്ന കെഎസ് യു ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണം. വിജയിച്ചവര്‍ക്ക് എതിരെ തിരിയുന്നതിന് പകരം തോല്‍വിയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. അതാണ് കോണ്‍ഗ്രസ് രീതി. 1977ല്‍ ഇന്ദിരഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. എന്നാല്‍ കാരണം കണ്ടെത്തി കോണ്‍ഗ്രസ് തിരിച്ചുവരുകയാണ് ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന് കൂട്ടായ പ്രയത്‌നത്തിലുടെ തിരിച്ചുവന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഉർവശിയുടെ വലിയൊരു ഫാൻ ആണ് ഞാൻ; 'ഉള്ളൊഴുക്കി'ലെ പെർ‌ഫോമൻസ് കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി'

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

SCROLL FOR NEXT