Kerala

പരാതി നല്‍കിയാല്‍ ഇനി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി നടക്കേണ്ട; വിവരം ഇ മെയിലായും എസ്എംഎസായും എത്തും

പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബഹ്‌റ പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കി. സര്‍വീസ് സംബന്ധമായി പരാതി നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ മറുപടി ലഭിക്കും.

അപേക്ഷയില്‍ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയില്‍ ഉള്‍പ്പെടുത്തുക. ഈ സംവിധാനം അധികം വൈകാതെ തന്നെ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസുകളിലേയ്ക്കും മറ്റു പൊലീസ് ഓഫീസുകളിലേയ്ക്കും വ്യാപിപ്പിക്കും. പരാതി നല്‍കാന്‍ എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!