Kerala

പരാതി പിന്‍വലിക്കാനുള്ള ലീന മരിയയുടെ നീക്കം പാളി; വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയല്ല; ക്വട്ടേഷന്‍ നല്‍കിയത് കൊച്ചി സ്വദേശി

പരാതി പിന്‍വലിക്കാനുള്ള ലീന മരിയയുടെ നീക്കം പാളി - വെടിവെപ്പിന് പിന്നില്‍ രവി പൂജാരിയല്ല - ക്വട്ടേഷന്‍ നല്‍കിയത് കൊച്ചി സ്വദേശി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയും  സംരംഭകയുമായ ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണില്‍ വെടിവെപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് മുംബൈ ചെമ്പൂരിലെ ഗുണ്ട. കേരളാ പൊലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു. അധോലോക കുറ്റവാളി രവി പൂജാരിയെന്ന പേരില്‍ വാര്‍ത്താ ചാനലിലേക്ക് വിളിച്ചതും ചെമ്പൂര്‍ സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. ബ്യൂട്ടി സലൂണില്‍ വെടിവെയ്പ് നടത്തി ലീനയെ ഭീഷണിപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത് കൊച്ചി സ്വദേശിയാണെന്നാണ് സൂചന.

ഇവര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍ക്കാനും ശ്രമം തുടങ്ങി. പൊലീസ് അന്വേഷണം ചെമ്പൂരില്‍ എത്തിയതോടെ സലൂണ്‍ വെടിവയ്പ് കേസിലെ പരാതി പിന്‍വലിക്കാന്‍ നടി ലീന മരിയ പോളും നീക്കം തുടങ്ങി. എന്നാല്‍ എഫ്‌ഐആര്‍  രജിസ്റ്റര്‍ ചെയ്ത ഇത്തരം കുറ്റകൃത്യങ്ങളില്‍ നടി പരാതി പിന്‍വലിച്ചാലും അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസിന് കഴിയില്ല. കേസിലെ സാക്ഷി മാത്രമാണ് ലീന. അക്രമണത്തില്‍ ഇടപെട്ടത് അധോലോക കുറ്റവാളി പൂജാരിയല്ലെന്ന് ശരിവെക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT