Kerala

പരാതിയുടെ പകര്‍പ്പ് പുറത്ത്; ദുബായില്‍ പണം തട്ടിയെന്ന ആരോപണം കോടിയേരിയുടെ മകനെതിരെ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി ദുബായില്‍ 13 കോടി രൂപ തട്ടിയെടുത്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി ദുബായില്‍ 13 കോടി രൂപ തട്ടിയെടുത്തതായി പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെതാണ് പരാതി.ഇയാളെ ദുബായിലെ കോടതികളില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം ആരംഭിച്ചു. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്തിനെതിരെയും സമാനമായ പരാതി കമ്പനി നല്‍കിയിട്ടുണ്ട്. 

ഇതിനിടെ പ്രശ്‌നപരിഹാരത്തിന് കമ്പനി പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണ് സൂചന. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

ബിനോയിയുടെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം തിരിച്ചുനല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും പിന്നിട് ഒന്നും സംഭവിച്ചില്ലെന്നാണ് സൂചന. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയി തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനി പരാതിയില്‍ പറയുന്നത്. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിന് മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമേ 36.06 ലക്ഷം രൂപയാണ്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തിരിച്ചടവിനത്തില്‍ ബിനോയ് കഴിഞ്ഞ മേയ് 16ന് നല്‍കിയ രണ്ടു കമ്പനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങിയതായും കമ്പനി വ്യക്തമാക്കുന്നു.

തങ്ങള്‍ നല്‍കിയതിന് പുറമേ അഞ്ചുക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ ബിനോയുടെ പേരിലുണ്ടെന്നും സദുദേശ്യത്തോടെയല്ല തങ്ങളില്‍ നിന്നു പണം വാങ്ങിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഒന്നുകില്‍ ബിനോയ് കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുളള നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT