കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ അക്രമിക്കപ്പെട്ടതോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച നിരവധി ദുരനുഭവങ്ങളടക്കമുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. അതിനിടെ കെഎസ്ആര്‍ടിസി ആലപ്പുഴയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റ് വൈറലാകുന്നു. 'പരിമിതികള്‍ ഉണ്ട് പക്ഷേ, തല്ലിക്കൊല്ലില്ല. പോരുന്നോ ബാംഗ്ലൂര്‍ക്ക്' എന്ന തലക്കെട്ടോടെ കെഎസ്ആര്‍ടിസിയുടെ ബംഗളൂരു സര്‍വീസുകള്‍ വിവരിക്കുന്ന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
സ്വകാര്യ കമ്പനികള്‍ക്ക് വന്‍ തുക നല്‍കി സുരക്ഷിതമല്ലാത്ത യാത്ര ഇനി വേണ്ടെന്നു പറയുന്ന പോസ്റ്റില്‍ കെഎസ്ആര്‍ടിസുയുടെ ബംഗളൂരു മള്‍ട്ടി ആക്‌സില്‍ എസി സര്‍വീസുകളുടെ സമയ വിവരപ്പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിലേക്കും ബംഗളൂരുവില്‍ നിന്ന് സേലം, മൈസൂരു വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമവും വ്യക്തമായി പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ബുക്ക് ചെയ്യേണ്ട ആപ്ലിക്കേഷനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നമ്പറുകളും കസ്റ്റമര്‍ കെയര്‍ നമ്പറുമെല്ലാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍, കൗണ്ടര്‍ റിസര്‍വേഷന്‍ ആലപ്പുഴയില്‍ ലഭ്യമാണെന്ന് പോസ്റ്റില്‍ പ്രത്യേകം പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബാംഗ്ലൂര്‍ യാത്രകള്‍ക്ക് ആലപ്പുഴയില്‍ നിന്നും നിരവധി കെ എസ് ആര്‍ ടി സി സര്‍വ്വീസ്സുകള്‍ ലഭ്യമാണ് . ഓണ്‍ലൈന്‍ / കൗണ്ടര്‍ റിസര്‍വേഷനും ആലപ്പുഴയില്‍ നിന്നും ലഭ്യം ..
ആലപ്പുഴ ബാംഗ്ലൂര്‍ സര്‍വ്വീസ്സുകളുടെ സമയവിവരം:
15:10 ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്സ്സ്  സേലം വഴി
17:55 ബാംഗ്ലൂര്‍ AC മള്‍ട്ടി ആക്‌സില്‍  മൈസൂര്‍ വഴി
19:00 ബാംഗ്ലൂര്‍ AC മള്‍ട്ടി ആക്‌സില്‍  സേലം വഴി
20:55 ബാംഗ്ലൂര്‍ AC മള്‍ട്ടി ആക്‌സില്‍  മൈസൂര്‍ വഴി
22:55 ബാംഗ്ലൂര്‍ AC മള്‍ട്ടി ആക്‌സില്‍  മൈസൂര്‍ വഴി
ഓണ്‍ലൈന്‍ ബുക്കിങ്ങ് : www.keralartc.com
ബുക്കിങ്ങ് കൗണ്ടര്‍ : ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ് സ്‌റ്റേഷനില്‍
കെഎസ്ആര്‍ടിസി  സുഖ യാത്ര സുരക്ഷിത യാത്ര !!
ഇവ കൂടാതെ കര്‍ണാടകാ ആര്‍ടിസിയുടെ രണ്ട് ബാംഗ്ലൂര്‍ സര്‍വ്വീസ്സുകളും ലഭ്യമാണ്
19:00 ബാംഗ്ലൂര്‍ AC സ്‌കാനിയ സേലം വഴി
20:00 ബാംഗ്ലൂര്‍ AC സ്‌കാനിയ സേലം വഴി
ഓണ്‍ലൈന്‍ ബുക്കിങ്ങ് :  www.ksrtc.in
www.facebook.com/ksrtcalp
വിവരങ്ങള്‍ക്ക് : 04772252501
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates