Kerala

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ബൈപ്പാസുകള്‍ക്ക് പകരം എലിവേറ്റഡ് ഹൈവേ മതിയെന്ന് ബിജെപി പറയുമോ: പി ജയരാജന്‍ 

കീഴാറ്റൂര്‍ വഴിയുള്ള ബൈപ്പാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണം വഴിയുള്ള ഒന്നാമത്തെ അലൈന്‍മെന്റാണോ പൂക്കോത്ത് തെരു വഴിയുള്ള രണ്ടാമത്തെ അലൈന്‍മെന്റാണോ നടപ്പിലാക്കേണ്ടത്‌ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ തുറന്ന കത്തുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബൈപ്പാസ് നിര്‍മ്മാണവുമായി പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ജനങ്ങളില്‍ ഭീതിപ്പടര്‍ത്താനുമുള്ള ശ്രമങ്ങളാമ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നകത്ത്. 

റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ദേശീയപാതയുടെ നിര്‍ദ്ദിഷ്ട വികസനം അത്യന്താപേക്ഷിതമാണ്.റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അല്‍പം പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്.പരിസ്ഥിതിയെ പരമാവധി സംരക്ഷിച്ചുകൊണ്ടും എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതെയുമുള്ള സമീപനമാണ് ഇടതുപക്ഷവും സിപിഎമ്മും എല്ലാകാലത്തും സ്വീകരിച്ചു വരുന്നത്. എന്നാല്‍ പരിസ്ഥിതിയുടെ പേര് പറഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്ന നിലപാട് സി.പി.എംഅംഗീകരിക്കുന്നില്ല. കാരണം മലബാര്‍ മേഖല പൊതുവില്‍ വികസന പിന്നോക്കാവസ്ഥ നേരിടുന്ന പ്രദേശമാണ്.കണ്ണൂര്‍ ജില്ലയിലെ വികസന പ്രശ്‌നങ്ങളും ഗൗരവതരമാണെന്നും ജയരാജന്‍ പറയുന്നു.

ബൈപ്പാസ് സമരക്കാര്‍ ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോഴാണ് ആര്‍ എസ് എസുകാര്‍ അത്യന്തം ഹീനമായ ഒരു കൊലപാതക പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്.കീഴാറ്റൂര്‍ വയലില്‍ ഇരിക്കുകയായിരുന്ന സമരനേതാവിന്റെ അനുജനെയും മറ്റൊരാളെയും കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയിലാക്കാനുള്ളപദ്ധതി പോലീസ് അന്വേഷണത്തിലൂടെ പുറത്ത് വരികയുണ്ടായി.2018 മാര്‍ച് 14 ന് ബൈപ്പാസ് സര്‍വേ പൂര്‍ത്തിയായീ.സര്‍വ്വേ എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാര്‍ പ്രഖാപിച്ചിരുന്നു.എന്നാല്‍ ബൈപ്പാസിന് അനുകൂലമായ വലിയ ജനക്കൂട്ടത്തിന്റെ സാനിധ്യത്തില്‍ സര്‍വ്വേ പ്രവര്‍ത്തനം സുഗമമായി നടന്നു.ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ച സമരക്കാര്‍ അറസ്റ്റിനു വിധേയരായി.
ഇപ്പൊഴാകട്ടെ ഈ വികസന പ്രശ്‌നം എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ സമരമായി വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മാറ്റിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബൈപ്പാസ് അലൈന്‍മന്റ് തയ്യാറാക്കുന്നത് കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയാണ്. സംസ്ഥാന ഗവണ്മെന്റോ സിപിഎമ്മോ അല്ല. നാഷണല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച അെൈല?ന്റ് അടിസ്ഥാനമാക്കി സ്ഥലം ഏറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്.

നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന ചോദ്യങ്ങള്‍ക്ക് യു ഡി എഫ് കക്ഷികളും ബിജെപിയും ബൈപ്പാസ് വിരുദ്ധ സമരക്കാരും ആത്മാര്‍ത്ഥവും സത്യസന്ധവുമായ മറുപടി നല്‍കി നാടിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് തുറന്ന കത്തിലൂടെ ജയരാജന്‍ അഭ്യര്‍ത്ഥിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT