പ്രതീകാത്മക ചിത്രം 
Kerala

'പരേതരെ' പൊക്കാന്‍ ബയോമെട്രിക് മസ്റ്ററിങ്ങുമായി സര്‍ക്കാര്‍ ; അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത് 2.34 ലക്ഷം പേരെന്ന് കണ്ടെത്തല്‍

പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിനു ധനവകുപ്പ് നല്‍കിയ കുറിപ്പിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് അനധികൃതായി പെന്‍ഷന്‍ വാങ്ങുന്നവരെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പെന്‍ഷന്‍ വാങ്ങിയവരില്‍ 2.34 ലക്ഷം പേര്‍ 'പരേതര്‍' ആണെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയത്.

പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സെല്ലിനു ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നല്‍കിയ കുറിപ്പിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ ജൂണില്‍ നടത്തിയ പൈലറ്റ് സര്‍വേയില്‍, ഗുണഭോക്താവ് മരിച്ച ശേഷവും അനന്തരാവകാശികളോ ബന്ധുക്കളോ ആയ 338 പേര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ ആകെ ഗുണഭോക്താക്കളുടെ 5% വരുമിത്.

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത് 46,89,419 പേരാണ്. ഇതിന്റെ 5% കണക്കാക്കിയാല്‍ 2,34,470 പേര്‍ വരുമെന്നും ഇവര്‍ക്കു പെന്‍ഷനായി പ്രതിമാസം 29 കോടി രൂപ നല്‍കേണ്ടി വരുന്നതായും കണ്ടാണ് മസ്റ്ററിങ്ങിനു നിര്‍ദേശമെന്നും കുറിപ്പിലുണ്ട്. നിലവില്‍ 51% പേര്‍ക്കു ബാങ്കിലൂടെയും ബാക്കിയുള്ളവര്‍ക്കു പ്രാഥമിക സഹകരണ സംഘം ഏജന്റുമാര്‍ മുഖേനയുമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ബയോമെട്രിക് മസ്റ്ററിങ് ചെയ്തവര്‍ക്ക് മാത്രമേ ഇനി പെന്‍ഷന്‍ ലഭിക്കൂ എന്നു ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍