Kerala

'പറ്റിപ്പോയി, ഉറങ്ങിപ്പോയി' എന്ന് അർജുൻ അമ്മയോട് സമ്മതിച്ചു ; കാർ ഓടിച്ചത് ബാലഭാസ്കറാണെന്ന് മൊഴി മാറ്റിയതിന്റെ കാരണം അറിയില്ലെന്ന് ലക്ഷ്മി 

കൊ​ല്ല​ത്ത് കാ​ര്‍ നി​ർ​ത്തി ബാ​ലു​വും ഡ്രൈ​വ​ർ അ​ർ​ജു​നും കാ​പ്പി കു​ടി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​വും അ​ര്‍ജു​ന്‍ ത​ന്നെ​യാ​ണ് ഓ​ടി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​സ​മ​യ​ത്ത് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈവർ അ​ർ​ജു​ൻ ആ​യി​രു​ന്നുവെന്നും ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ത​​ന്റെ അമ്മയോട്  ​അ​ർ​ജു​ൻ സ​മ്മ​തി​ച്ചി​രു​ന്ന​താ​യും ബാ​ല​ഭാ​സ്ക​റിന്റെ ഭാ​ര്യ ല​ക്ഷ്മി പറഞ്ഞു. 'പറ്റിപ്പോയി, ഉറങ്ങിപ്പോയി' എന്നാണ് അമ്മയോട് പറഞ്ഞത്. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും കാ​ര്‍ ഓ​ടി​ച്ച​ത് താ​ന്‍ ത​ന്നെ​യാണെന്ന് അർജുൻ പലരോടും ​ പറ‍ഞ്ഞിരുന്നു. പി​ന്നീ​ട് ഡി​സ്ചാ​ര്‍ജി​ന് ശേ​ഷ​മാ​ണ് അ​ര്‍ജു​ന്‍ മാ​റ്റി​പ്പ​റ​ഞ്ഞ​ത്. അ​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ചി​ല​പ്പോ​ള്‍ കേ​സ് ഭ​യ​ന്നി​ട്ടാ​യി​രി​ക്കു​മെ​ന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.

പരസഹായമില്ലാതെ നടക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ തന്റെ ഓർമ്മയ്ക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കൊ​ല്ല​ത്ത് കാ​ര്‍ നി​ർ​ത്തി ബാ​ലു​വും ഡ്രൈ​വ​ർ അ​ർ​ജു​നും കാ​പ്പി കു​ടി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​വും അ​ര്‍ജു​ന്‍ ത​ന്നെ​യാ​ണ് ഓ​ടി​ച്ച​ത്. ബാ​ലു പി​ൻ​സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​നും മ​ക​ളും മു​ൻ​സീ​റ്റി​ലായിരുന്നു. പെ​ട്ടെ​ന്ന് കാ​ര്‍ വെ​ട്ടി​ക്കു​ന്ന​താ​യി തോ​ന്നി. നെ​റ്റി ശ​ക്തി​യാ​യി ഗ്ലാ​സി​ലി​ടി​ച്ചു. പി​ന്നീ​ട് ഒ​ന്നും ഓ​ര്‍മ​യി​ല്ലെന്ന് ലക്ഷ്മി പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ വേണു​ഗോപാൽ ബാലഭാസ്കറിന്റെ അടുത്ത ബന്ധുവാണ്. ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. പ​ല​തും മ​റു​പ​ടി അ​ർ​ഹി​ക്കാ​ത്ത​താ​ണ്. വാ​ഹ​ന​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഒ​രു വി​വാ​ഹ​ത്തി​ന് അ​ണി​യാ​നാ​യി ബാ​ങ്ക് ലോ​ക്ക​റി​ൽ​നി​ന്ന്​ എ​ടു​ത്ത​താ​ണ്. ഇ​തൊ​ക്കെ പൊ​ലീ​സ് രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​കെ ന​ൽ​കി​യി​രു​ന്നു. 

സ്വ​ര്‍ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി പ്ര​കാ​ശ് ത​മ്പി​ക്ക് ബാ​ല​ഭാ​സ്‌​ക​റിന്റെ കു​ടും​ബ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ സ​മ​യ​ത്തും എ​ല്ലാ കാ​ര്യ​ങ്ങ​ള്‍ക്കും ഓ​ടി​ന​ട​ന്ന​ത്​ അ​യാ​ളാ​ണ്. പ്രകാശ് തമ്പി  സ്വ​ര്‍ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്​​റ്റി​ലാ​യി എ​ന്ന വാ​ര്‍ത്ത വ​ലി​യ ഞെ​ട്ട​ലാ​യി​രു​ന്നു എന്നും ലക്ഷ്മി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT