Kerala

പലചരക്ക് കടകള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി; തുറന്നില്ലെങ്കില്‍ നടപടി, മുന്നറിയിപ്പ്

പലചരക്ക് കടകള്‍, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി; തുറന്നില്ലെങ്കില്‍ നടപടി, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജില്ലയിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഗ്യാസ് എജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കേണ്ടതും വിലവിവരപട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

അവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധം പൊതുവിപണിയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കാണിക്കുന്ന മൊത്ത/ ചില്ലറ വില്പന വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമം 1955, അവശ്യസാധന ഉത്തരവ് (എക്കൗണ്ട് സൂക്ഷിക്കലും വില സ്‌റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കലും) 1977, 1980  വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT