Kerala

പള്‍സറിനെ അറിയില്ലെന്ന കാവ്യയുടെ വാദം പച്ചക്കള്ളമോ? കാവ്യയുടെ ഡ്രൈവറായി സുനി ലൊക്കേഷനില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു. കാവ്യയുടെ ഡ്രൈവറായി സുനി ലൊക്കേഷനില്‍ എത്തിയതായി പോലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ചു ദിലീപിന്റെ ഭാര്യകൂടിയായ കാവ്യയയെ വീണ്ടും ചോദ്യം ചെയ്യും.

ദിലീപിന്റെ വീട്ടില്‍ വെച്ചു എഡിജിപി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നല്‍കിയിരുന്നു. ഇത് പൊളിയുന്ന തരത്തിലുള്ള വിവരമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. 'പിന്നെയും' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പള്‍സര്‍ സുനി ഡ്രൈവറായി എത്തിയതായും ഈ വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ദിലീപും കാവ്യവയുമാണ് പിന്നെയും എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല. അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പോലീസ് സൂചന നല്‍കിയിരുന്നു. 

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായാണ് സുനി മൊഴി നല്‍കിയിരുന്നത്. ഈ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

അറസ്റ്റിലാകുന്നതിന് മുമ്പ് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വനിതയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും വന്‍തുക ട്രാന്‍സ്ഫറായതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതൊരു യുവനടിയാണെന്നാണ് സൂചന. അക്കൗണ്ടിലേക്ക് പണം മാറിയശേഷം ഈ യുവനടിയുമായി കാവ്യ രണ്ടിലധികം തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളത്തിനു പുറത്തു നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പോലീസ് അന്വേഷണത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT