Kerala

പഴകുളത്ത് ഉളള ആര്‍ക്കോ ലോട്ടറി അടിച്ചതായി പറഞ്ഞു; ഫലം നോക്കിയപ്പോള്‍ 'അടിച്ചു മോനേ' 65ലക്ഷം!

സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് ബംഗാള്‍ സ്വദേശി ഹപീസ് ആലത്തിനെ തേടി എത്തിയത്. 6 വര്‍ഷമായി പഴകുളത്ത് താമസിച്ച് മേസ്തിരി പണി ചെയ്തു വരികയാണ്.

പഴകുളം ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലോട്ടറി എടുത്തത്. തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുള്ളവരാണ് പഴകുളത്ത് ഉള്ള ആര്‍ക്കോ ലോട്ടറി അടിച്ചതായി പറയുന്നത്. അങ്ങനെ ലോട്ടറിയുടെ ഫലം നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഹപീസ് അറിയുന്നത്. ഇന്നലെ എസ്ബിഐ പഴകുളം ശാഖയില്‍ ലോട്ടറി എല്‍പിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT