Kerala

പാചകത്തൊഴിലാളിയായ 60കാരിയെ തലയ്ക്കടിച്ച് കൊന്നു, സ്വര്‍ണം കവര്‍ന്നു; സഹപ്രവര്‍ത്തകന്‍ പിടിയില്‍

കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ 60കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയുമായ കുഞ്ഞിമുഹമ്മദിനെ(58) പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT