Kerala

പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റുന്നില്ല;പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ നിയന്ത്രണമില്ല: സര്‍ക്കാരിന് എതിരെ ആഷിഖ് അബു

മാവോയിസ്റ്റ് വേട്ടയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാവോയിസ്റ്റ് വേട്ടയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു. പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വാളയാര്‍ കേസിലും, മാവോയിസ്റ്റ്് വേട്ടയിലും, ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്.

ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം