ഫയല്‍ ചിത്രം 
Kerala

പാലക്കാട് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വേരിയബിള്‍ ഡിഎ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ സമരം നടത്തുന്നത്. സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്. 

മൂന്നു ഗഡു കുടിശികയാണ് തൊഴിലാളികൾക്കു ലഭിക്കാനുള്ളത്. വ്യാഴാഴ്ച ജില്ലാ ലേബർ ഓഫിസർ എം കെ രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ബസ് ഉടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളും ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. 

നിലവിലെ പ്രതിസന്ധികളുടെ സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കാതെ കുടിശിക അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഉടമകളുടെ സംഘടന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി