പാലക്കാട് ജില്ലാ കളക്ടര്‍ 
Kerala

പാലക്കാട് ജില്ലയിലെ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ചു ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ സ്ഥാനചലനം നല്‍കിയത്. 

തിരുവനന്തപുരം ജില്ലാ കളക്ടറായി കെ വാസുകി, കൊല്ലം ജില്ലാ കളക്ടറായി എസ് കാര്‍ത്തികേയന്‍ എന്നിവരെ നിയമിച്ചു. ആലപ്പുഴ ജില്ലാ കളക്ടറായി ടി വി അനുപമയ്ക്കാണ് നിയമനം. കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തരുതെന്നു കാട്ടി നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് പാലക്കാട് കളക്ടര്‍ മേരിക്കുട്ടിയെ മാറ്റിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT