Kerala

പാലക്കാട് നാളെ ബിജെപി ഹര്‍ത്താല്‍

ദളിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ദളിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

പൊലീസ് ഭീഷണിയെ തുടര്‍ന്നായിരുന്നു ദളിത് യുവാവ് ആത്മഹത്യ ചെയ്തത്. പാലക്കാട് പള്ളതേരിയില്‍ ദളിത് യുവാവ് ആത്മഹത്യ  ചെയ്തത് 
രണ്ടു മാസം മുമ്പ് ഹര്‍ത്താലിനിടെ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ കേസില്‍ സന്തോഷ് ഉള്‍പ്പടെ പ്രതികള്‍ കേസ് ഒത്തുതീര്‍പ്പിനായി 64000 രൂപ ഫൈന്‍ അടയ്ക്കാന്‍ ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. രണ്ടു പേര്‍ പണം അടച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സന്തോഷ് പണം അടച്ചിരുന്നില്ല. തുടര്‍ന്ന് കസബ സ്‌റ്റേഷന്‍ ലെ എ എസ് ഐ സുരേഷ് , നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് സന്തോഷിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്