തണ്ടര്‍ ബോള്‍ട്ട് സേന/ഫയല്‍ 
Kerala

പാലക്കാട്ട് ഉള്‍വനത്തില്‍ തണ്ടര്‍ ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍; മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു?

പരിശോധനയ്‌ക്കെത്തിയ സേനാംഗങ്ങള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ന്നു. സേന തിരിച്ചു നടത്തിയ വെടിവയ്പിലാണ് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് അഗളി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. മൂന്നു മാവോയിസ്റ്റകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഗളി മേലേ മഞ്ഞക്കട്ടിയില്‍ ഏതാനും ദിവസങ്ങളായി മാവോയിസ്റ്റുകള്‍ ക്യാംപ് ചെയ്യുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്നു തണ്ടര്‍ ബോള്‍ട്ട് സേന ഇവിടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ സേനാംഗങ്ങള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ന്നു. സേന തിരിച്ചു നടത്തിയ വെടിവയ്പിലാണ് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. 

സേന വെടിയുതിര്‍ത്തപ്പോള്‍ മാവോയിസ്റ്റുകള്‍ തിരിഞ്ഞോടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇടയ്ക്കു വച്ച് ഇവര്‍ വീണ്ടും വെടിയുതിര്‍ര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ തമ്പടിച്ചിരുന്ന സ്ഥലത്ത് വന്‍തോതില്‍ ആയുധങ്ങള്‍ കൂ്ട്ടിവച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് പരിശോധനയ്ക്കു മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍