Kerala

പാലാരിവട്ടം അഴിമതി : ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിക്കും സിഐയ്ക്കും സസ്‌പെന്‍ഷന്‍ 

ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്‌പെന്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെയും, ഇടനിലക്കാരനായ സിഐയെയും സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി ആര്‍ അശോക് കുമാറിനെയും ഫോര്‍ട്ട് സിഐ കെ കെ ഷെറിയെയുമാണ് സസ്‌പെന്റ് ചെയ്തത്. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ മേല്‍നോട്ടം  എറണാകുളം വിജിലന്‍സ് യൂണിറ്റിലെ ഡിവൈഎസ്പി ആര്‍ അശോക് കുമാറിനായിരുന്നു. കേസിന്റെ തുടക്കം മുതലേ ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടാണ് ഡിവൈഎസ്പി  സ്വീകരിച്ചതെന്ന ആക്ഷേപം അന്വേഷണ സംഘത്തിലെ മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകള്‍ ശേഖരിക്കുന്നതിലും വിവരങ്ങള്‍ ഹൈക്കോടതിയില്‍ അഭിഭാഷകരുമായി പങ്ക് വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജന്‍സാണ് അന്വേഷണം നടത്തിയത്. 

ഇതോടെ, ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി ഡിവൈഎസ്പി അശോക് കുമാര്‍ നിരന്തരം   ബന്ധപ്പെടുന്നതായി കണ്ടെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ സിഐ കെ കെ ഷെറി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അശോക് കുമാറിനെ മാറ്റിയത്. 

പകരം അന്വേഷണചുമതല തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാം കുമാറിന് നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് എസ്പി ശശിധരന്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതികളില്‍ നിന്നും പണം സ്വീകരിച്ചതായി സംശിക്കുന്നതായും റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനും, വിജിലന്‍സ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്