Kerala

പാലാരിവട്ടം പാലം ഓക്ടോബറില്‍ പൊളിക്കും; യുദ്ധകാലാടിസ്ഥാനത്തില്‍ പുതുക്കിപ്പണിയും

പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്നത് ഒക്ടോബര്‍ ആദ്യം തന്നെ തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്നത് ഒക്ടോബര്‍ ആദ്യം തന്നെ തുടങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി  ഭാരവാഹികളും ഇ ശ്രീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

പാലം പൊളിക്കുന്നതും പുതുക്കിപ്പണിയുന്നതും സൊസൈറ്റിയെ ഏല്‍പിക്കാന്‍ ധാരണയായെങ്കിലും ഇതു സംബന്ധിച്ചു കരാര്‍ ഒപ്പ് വച്ചിട്ടില്ല. കരാര്‍ ഒപ്പുവച്ച ശേഷമേ പാലം പൊളിക്കുന്നതിന്റെ ഷെഡ്യൂള്‍ തീരുമാനിക്കൂ എന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

ഊരാളുങ്കല്‍ സൊസൈറ്റി ഭാരവാഹികള്‍ ശ്രീധരനും ഡിഎംആര്‍സി ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇന്‍ഫോ പാര്‍ക്കില്‍ ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്തിട്ടുള്ളതിനാല്‍ യന്ത്ര സാമഗ്രികള്‍ ഇവിടെത്തന്നെയുണ്ട്. എത്രയും വേഗം പാലത്തില്‍ ജോലികള്‍ തുടങ്ങാന്‍ കഴിയും. യുദ്ധകാലാടിസ്ഥാനത്തില്‍, ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ച് പാലം പൊളിച്ചു പണിയുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു