Kerala

പാഴ്‌സലായി വാങ്ങിയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല!

വാങ്ങിയ പാഴ്‌സല്‍ വീട്ടില്‍ വന്ന് കഴിക്കുന്നതിനിടെ മീന്‍ തലപോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ തലയാണെന്ന് മനസിലായത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സസ്യഭക്ഷണശാലയില്‍ നിന്നും പാഴ്‌സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിന് പിഴ ചുമത്തി.

പൊറോട്ട കഴിക്കുന്നതിനിടെ യുവാവ് പാമ്പിന്റെ തല കണ്ടതോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വാങ്ങിയ പാഴ്‌സല്‍ വീട്ടില്‍ വന്ന് കഴിക്കുന്നതിനിടെ മീന്‍ തലപോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ തലയാണെന്ന് മനസിലായത്. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബാക്കി ഭക്ഷണവുമായി ഇവര്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അറിയാതെ സംഭവിച്ചതെന്നായിരുന്നു ഹോട്ടലുടമയുടെ മറുപടി. കോളിഫഌവറിനിടയ്ക്ക് ഇരുന്നതായിരിക്കും പാമ്പെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT