Kerala

പാൽ വില ആറ് രൂപ കൂട്ടണം, അല്ലെങ്കിൽ തുക സർക്കാർ നൽകണം; ആവശ്യം കടുപ്പിച്ച് മിൽമ  

മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് ആവശ്യം ഉന്നയിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലിന്റെ വില ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ. വില വർദ്ധന ഉണ്ടായില്ലെങ്കിൽ തുക സർക്കാർ ഇൻസെന്റീവായി നൽകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മിൽമ പ്രതിനിധികൾ ആവശ്യം ഉന്നയിച്ചത്. 

നേരത്തെ പാൽ വില കൂട്ടണമെന്ന് മേഖലാ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നെങ്കിലും തല്‍ക്കാലം വില വര്‍ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മില്‍മ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയ്ക്ക് നീക്കം നടന്നത്. 

വേനല്‍ക്കാലമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. അവിടെ അടുത്തിടെയുണ്ടായ വില വര്‍ധന കാരണം അധികം വില കൊടുത്ത് പാല്‍ ഇറക്കുമതി ചെയ്യണം. പുറത്തുനിന്ന പാല്‍ വാങ്ങേണ്ടി വരുന്നതിലൂടെ മില്‍മ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT