Kerala

പി കെ ശശിക്കെതിരെയുളള പീഡന പരാതി: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെയുളള പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെയുളള പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അറിയിച്ചു.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് പി കെ ശശി എംഎല്‍എ തനിക്കതിരെ അതിക്രമത്തിന് ശ്രമിച്ചെന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്് അധികാരമുണ്ടെന്ന് രേഖ ശര്‍മ്മ അറിയിച്ചു.

പി കെ ശശി തനിക്കതിരെ അതിക്രമത്തിന് ശ്രമിച്ചെന്ന് വനിതാ നേതാവ് പൊലീസിന് പരാതി നല്‍കിയിട്ടില്ല. ഇക്കാര്യം വനിതാ കമ്മീഷന് അറിയാം. എങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടി സ്വീകരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും രേഖ ശര്‍മ്മ അറിയിച്ചു.

കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ജനപ്രതിനിധി എന്ന നിലയില്‍ പി കെ ശശിയില്‍ നിന്നുണ്ടായത് വലിയ കുറ്റമെന്നും രേഖ ശര്‍മ്മ പറഞ്ഞു. അതേസമയം ശശിക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യുവതി പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ