Kerala

പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കാന്‍ ഉത്തരവ്

രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് നിര്‍ദേശം. ഉടമസ്ഥന്‍ പൊളിച്ചില്ലെങ്കില്‍, ജില്ലാ ഭരണകൂടം തടയണ പൊളിക്കും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാന്‍ ഉത്തരവ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് നിര്‍ദേശം. ഉടമസ്ഥന്‍ പൊളിച്ചില്ലെങ്കില്‍, ജില്ലാ ഭരണകൂടം തടയണ പൊളിക്കുമെന്ന് നോട്ടീസില്‍ അറിയിച്ചു. ചെറുകിട ജലസേചന വകുപ്പിനായിരിക്കും തടയണ പൊളിക്കുന്നതിന്റെ ചുമതല. ഇതിന്റെ ചെലവ് ഉടമസ്ഥനായ പി വി അന്‍വറില്‍ നിന്നും ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ യോഗമാണ് തടയണ പൊളിക്കാന്‍ തീരുമാനിച്ചത്. വെറ്റിലപ്പാറ വില്ലേജ് ഓഫീസ് വഴി നോട്ടീസ് കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്‍വറിനും ഭാര്യപിതാവ് അബ്ദുള്‍ ലത്തീഫിനുമാണ് തടയണ പൊളിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുക. 

അന്‍വര്‍ എംഎല്‍എയുടെ തടയണയെപ്പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ഇതേപ്പറ്റി പഠിക്കാന്‍ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, എല്ലാ വകുപ്പുകളും അന്‍വറുടെ തടയണ നിയമം ലംഘിച്ചാണെന്ന് ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിശോധിച്ച പെരിന്തല്‍മണ്ണ ആര്‍ഡിഎ അന്‍വര്‍ എംഎല്‍എയുടെ തടയണ നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇതിന്മേലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

മോദി സുഹൃത്തല്ല, സഹോദരനെന്ന് നെതന്യാഹു; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലേറ്

'ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം'; തരൂരിന് ബ്രിട്ടാസിന്റെ മറുപടി, എക്‌സില്‍ വാഗ്‌പോര്‌

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി, മാർച്ച് 20 വരെ അപേക്ഷിക്കാം

SCROLL FOR NEXT