കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരള (ഐഎംകെ)യിൽ വിവിധ എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്) എംബിഎ ജനറൽ (ഈവനിങ് - റഗുലർ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപ്പര്യമുള്ളവർക്ക് കേരള സർവകലാശാലയുടെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
എംബിഎ (ജനറൽ): ഫിനാൻസ്, മാർക്കറ്റിങ്, എച്ച് ആർ തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി.
ആകെ സീറ്റ് 40.
കാലാവധി രണ്ടുവർഷം.
സെമസ്റ്റർ ഫീസ്: 17,735 രൂപ
എംബിഎ (ട്രാവൽ ആൻഡ് ടൂറിസം): ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ആവശ്യമായ അറിവും നൈപുണ്യവും വിദ്യാർഥികൾക്ക് നൽകുന്ന രണ്ടുവർഷത്തെ മുഴുവൻസമയ പ്രോഗ്രാമാണ്. പ്രായോഗിക പഠനങ്ങൾ, വ്യവസായ പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ എന്നിവയ്‌ക്ക് അവസരം.
ആകെ സീറ്റ് 40.
കാലാവധി രണ്ടുവർഷം.
സെമസ്റ്റർ ഫീസ്: 26,250
എംബിഎ (ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്): ഷിപ്പിങ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിൽ വിദ്യാർഥികൾക്ക് ആഴത്തിലുള്ള അറിവും വൈദഗ്ധ്യവും നൽകുന്നു.
ആകെ സീറ്റ് 25.
കാലാവധി രണ്ടുവർഷം.
സെമസ്റ്റർ ഫീസ്: 26,250
എംബിഎ ( ജനറൽ - ഈവനിങ് റെഗുലർ): സ്വകാര്യ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജോലി ചെയ്യുന്നവർക്കും സംരംഭകർക്കും സമകാലിക ബിസിനസ്, അക്കാദമിക് ആവശ്യകതകൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത 24 മാസത്തെ സായാഹ്ന -റെഗുലർ പ്രോഗ്രാമാണിത്.
വ്യവസായ/സേവന മേഖലയിൽ ഓഫിസർ/എക്സിക്യൂട്ടീവ് തസ്തികയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെമസ്റ്റർ ഫീസ് 50,000 രൂപ.
യോഗ്യത: റഗുലർ സ്ട്രീമിലുള്ള ബിരുദം. ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയവയുടെ പാർട്ട് III-ൽ (കോർ, കോംപ്ലിമെന്ററി വിഷയങ്ങൾ ചേർത്ത്) 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ബിഇ/ബിടെക്, ബിഎസ്‌സി (അഗ്രികൾച്ചർ) പോലുള്ള നാല്/അഞ്ച് വർഷ ബിരുദ കോഴ്സുകൾക്ക് ആകെ 50 ശതമാനം മാർക്ക് വേണം. 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി, എസ്ഇബിസി ഉദ്യോഗാർഥികൾക്ക് സർവകലാശാലാ നിയമങ്ങളനുസരിച്ച് ഇളവ് നൽകും.
കെമാറ്റ്, സി-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് നടത്തുന്ന പ്രവേശനപരീക്ഷകളിൽ ഏതിലെങ്കിലും സാധുവായ സ്കോർ നേടിയിരിക്കണം. കെ-മാറ്റിന്റെ , 2026-ൽ നേടിയ സ്കോർ മാത്രമായിരിക്കും പരിഗണിക്കുക. സി-മാറ്റ്, ക്യാറ്റ് എന്നിവയിൽ ൽ, 2025-ലും 2026-ലും ലഭിച്ച സ്കോറുകൾ പരിഗണിക്കും. സ്കോർ കാർഡിന്റെ സ്കാൻ ചെയ്ത കോപ്പി 20നു മുൻപായി imkadmission@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം.
ഗ്രൂപ്പ് ചർച്ചയും അഭിമുഖവും 23, 24 തീയതികളിൽ നടക്കും. പ്രവേശന പരീക്ഷാ സ്കോറിന് 80%, ഗ്രൂപ്പ് ചർച്ചയ്ക്ക് 10%, അഭിമുഖത്തിന് 10% എന്നിങ്ങനെ വെയ്റ്റേജ് നൽകി താൽക്കാലിക റാങ്ക് ലിസ്റ്റ് തയാറാക്കും.
സാധുവായ സ്കോർ കാർഡ് നൽകിയിട്ടുള്ള അപേക്ഷകരെയായിരിക്കും കാര്യവട്ടം ക്യാമ്പസിലെ ഐഎംകെയിൽ നടക്കുന്ന ഗ്രൂപ്പുചർച്ചയിലും അഭിമുഖത്തിലും പങ്കെടുക്കാൻ ക്ഷണിക്കുക.
എസ്എംഎസ് വഴിയോ ഇ–മെയിൽ വഴിയോ ആയിരിക്കും അഭിമുഖം, ഗ്രൂപ്പ് ചർച്ച എന്നിവയുടെ അറിയിപ്പ് ലഭിക്കുക.
സ്കോർ കാർഡ് സമർപ്പിക്കാത്തവരെ ഒഴിവാക്കിയായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
രജിസ്ട്രേഷൻ ഫീസ് എസ്‌സി/ എസ്ടി വിഭാഗത്തിന് 500 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ്. ഏപ്രിൽ 20 ന് രാത്രി പത്ത് മണിവരെ കേരള സർവകലാശാലയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾ അറിയുന്നതിനുമുള്ള ലിങ്ക് ഇവിടെ കാണാം