എൽ ഐ സിയിൽ ജോലി നേടാം; ബിരുദം യോഗ്യത, മികച്ച ശമ്പളം, കേരളത്തിലും ഒഴിവുകൾ

എതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
LICHFL Junior Assistant Recruitment 2026
LICHFL Junior Assistant Recruitment 2026 Apply Online for 180 Posts Before April 30.LICHFL/x
Updated on
1 min read

എൽഐസി ഹൗസിങ് ഫിനാൻസിൽ (LIC Housing Finance Ltd) ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പുതിയ വിജ്ഞാപനം പുറത്തിറക്കി. ആകെ 180 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. എതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

LICHFL Junior Assistant Recruitment 2026
IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

യോഗ്യത മാനദണ്ഡങ്ങൾ:

  • സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • കുറഞ്ഞത് 55% മാർക്ക് ആവശ്യമാണ്

  • കറസ്പോണ്ടൻസ് /ഡിസ്റ്റൻസ്/ പാർട്ട് -ടൈം കോഴ്‌സുകൾ അംഗീകരിക്കില്ല

  • കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

  • പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന

പ്രായപരിധി:

  • 21 മുതൽ 30 വയസ്സ് വരെ (01.04.2026 പ്രകാരം)

  • സർക്കാർ നിയമങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും

LICHFL Junior Assistant Recruitment 2026
ജൂനിയർ റെസിഡന്റ്, 56,100 രൂപ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം; ലോക് നായക് ഹോസ്പിറ്റലിൽ ഡോക്ടറാകാം

തെരഞ്ഞെടുപ്പ് പ്രക്രിയ:

  • ഓൺലൈൻ പരീക്ഷ (Objective – 200 മാർക്ക്, 120 മിനിറ്റ്)

  • ഇന്റർവ്യൂ

  • ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂയും ചേർന്നുള്ള മാർക്കിന്റെ അടിസ്ഥാനത്തിൽ ഫൈനൽ സെലക്ഷൻ

  • മെഡിക്കൽ പരിശോധനയും ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനും ഉണ്ടായിരിക്കും.

LICHFL Junior Assistant Recruitment 2026
ബിരുദം യോഗ്യത, പ്രായപരിധി 35 വയസ്സ്, മികച്ച ശമ്പളം; ഫെഡറൽ ബാങ്കിൽ ജോലി നേടാം

ഈ നിയമനം ബാങ്കിങ്, ഫിനാൻസ് മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണ്. കേരളത്തിൽ തൃശ്ശൂർ,പാലക്കാട്, എറണാകുളം എന്നി ജില്ലകളിലാണ് ഒഴിവുകൽ ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 38,709 മുതൽ 41,509 രൂപ വരെ ശമ്പളം ലഭിക്കും.

LICHFL Junior Assistant Recruitment 2026
കാലടി സംസ്‌കൃത സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 22 വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://www.lichousing.com/

Summary

LICHFL Junior Assistant Recruitment 2026 Apply Online for 180 Posts Before April 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com