Kerala

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്ക് ഡിസംബറില്‍ നടത്താനിരുന്ന പൊതു പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.

മാറ്റിവെച്ച പൊതു പ്രാഥമിക പരീക്ഷ 2021 ഫെബ്രുവരിയില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കേണ്ടി വരുന്നത്.

പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതില്‍ പ്രയാസം നേരിടുന്നതിനാലുമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നും പിഎസ്‌സി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം