Kerala

പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണം; നിയമോപദേശം തേടി പൊലീസ് മേധാവി 

പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.കെ.ശശി എം.എൽ.എയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടി. യുവതി നേരിട്ട് പരാതി നൽകാത്തതിനാൽ തുടർ നടപടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നിയമോപദേശം തേടിയത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ഉത്തരവ് കൈമാറി. ആരോപണം ഉന്നയിച്ച പെൺകുട്ടിയുടെയോ കുടുംബത്തിന്റെയോ പരാതി ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രാഥമികാന്വേഷണം നടത്തി ഐ.ജിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രതീഷ്‌കുമാർ വ്യക്തമാക്കി.

ആരോപണത്തിൽ കെ.എസ്.യുവും യുവമോർച്ചയും നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയായ ഇര നേരിട്ട് പരാതി നൽകാത്തതിനാൽ ശശിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം