Kerala

പിണറായി വിജയന്‍ കളളക്കടത്തുകാരുടെ ഡോണ്‍; കെഎം ഷാജി

മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് മാഫിയാ സംഘത്തെ നയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ കളളക്കടത്തു നടത്തുന്നവരുടെ ഡോണെന്ന് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി.  മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റി മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് മാഫിയാ സംഘത്തെ നയിക്കുന്നു. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍, ജോണ്‍ബ്രിട്ടാസ്, രവീന്ദ്രന്‍, എ സമ്പത്ത് എന്നിവരുടെ ഫോണ്‍രേഖകള്‍ പിരിശോധിക്കണമെന്നും കെഎം ഷാജി പറഞ്ഞു.

ലോകകേരളസഭയ്ക്ക് പിന്നില്‍ കള്ളക്കടത്തുസംഘമാണ്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിക്കാത്തത് ദുരൂഹതയെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. കാപട്യം നടത്തുന്നയാളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്്ണനെന്നും ഷാജി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യ്ക്തമാക്കിയിരുന്നു. കേരളത്തെ ഞെട്ടിച്ച ഒരു കള്ളക്കടത്താണ് നടന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തുവരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സ്വപ്‌നയുടെ ഐടി മിഷനിലെ അപ്പോയിന്‍മെന്റിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കേണ്ടതാണ്. ഇത്രയും വലിയ പോസ്റ്റിലൊക്കെ നിയമിക്കുമ്പോള്‍, െ്രെകംബ്രാഞ്ച് കേസ് അടക്കമുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT