Kerala

പിണറായി സര്‍ക്കാറിന്റെ ഷോക്ക്; ഇരുട്ടടിയെന്ന് ചെന്നിത്തല

സര്‍ക്കാരിന്റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ഇരുട്ടടിയാണെന്നും കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസ വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി