Kerala

പിണറായിയും മോദിയും 'ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും' ; പരിഹസിച്ച് കെ മുരളീധരന്‍

രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് പിണറായി വിജയനും നരേന്ദ്രമോദിയുമെന്ന് മുരളീധരന്‍ പറഞ്ഞു. പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിലായിരുന്നു മുരളീധരന്റെ പരിഹാസം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലാകേന്ദ്രങ്ങളില്‍ യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തിയത്. രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. പ്രവാസികളുടെ പ്രശ്‌നത്തില്‍ തീരുമാനമായില്ലങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ മുരളിധരന്‍ എം പി അറിയിച്ചു.

കെഎംസിസിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യുഡിഎഫിന് കിട്ടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ്  ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT