Kerala

'പിണറായിയുടെ കയ്യും കാലും വെട്ടും' ; നാമജപയാത്രക്കിടെ വഴിയാത്രക്കാര്‍ക്ക് നേരെ ആര്‍എസ്എസ് നേതാവിന്റെ അശ്ലീല പ്രദര്‍ശനവും ( വീഡിയോ )  

ശരണ നാമജപയാത്ര എന്ന പേരില്‍ പ്രതിഷേധ പ്രകടനത്തിലായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തില്‍ വഴിയാത്രക്കാര്‍ക്കു നേരെ അശ്ലീല പ്രദര്‍ശനം നടത്തി ആര്‍എസ്എസ് നേതാവ്. കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് നേരെ മുണ്ടുപൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയത്.

ശരണ നാമജപയാത്ര എന്ന പേരില്‍ പ്രതിഷേധ പ്രകടനത്തിലായിരുന്നു സംഭവം. പ്രകടനത്തില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളും കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും നിറഞ്ഞിരുന്നു. പിണറായി വിജയന് നേരെ വ്യക്തിപരമായ അധിക്ഷേപവും ഉയര്‍ത്തി. 

മുഖ്യമന്ത്രിയുടെ കയ്യും വെട്ടും കാലും വെട്ടും എന്നായിരുന്നു പ്രതിഷേധത്തിലെ പ്രകോപനപരമായ മുദ്രാവാക്യം. ഇതിനിടെ യാത്രക്കാര്‍ക്കുനേരെ മുണ്ടുപൊക്കി കാണിക്കുകയായിരുന്നു ഇയാള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'