Kerala

പിവിഎസ് ആശുപത്രി കൊറോണ കെയര്‍ സെന്റര്‍

കൊറോണ കെയര്‍ സെന്ററാക്കുന്നതിന് കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ കെയര്‍ സെന്ററാക്കുന്നതിന് കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ  കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാണ്ടറായ സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദിനാണ് ഏറ്റെടുക്കല്‍ ചുമതല. എല്‍ ആര്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും

ലോജിസ്റ്റിക്‌സ് ചുമതല ആര്‍ടിഒ (എന്‍ഫോഴ്‌സ്‌മെന്റ് ) ജി. അനന്തകൃഷ്ണന്‍ വഹിക്കും. മെയിന്റനന്‍സ് ക്‌ളീനിംഗ് ചുമതല കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍. അനു നിര്‍വഹിക്കും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT