കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഗായിക സയനോര രംഗത്ത്.ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ എഫ്‌ഐആര്‍ എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലെന്നും സയനോര ഫെയ്‌സ് ബുക്കില്‍ കുറിച്ചു
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട പി സി ജോര്‍ജ്ജ് എം എല്‍ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകള്‍ ഇറക്കും മുന്‍പ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെന്‍സ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates