Kerala

പീഡനം അറിഞ്ഞിട്ടും മറച്ചുവച്ചു; ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തു

തിരുമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയേയും പ്രതി ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

പൂജപ്പുര: തിരുമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയേയും പ്രതി ചേര്‍ത്തു. മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ പിതൃ സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്‍തില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പെൺകുട്ടി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് വീട്ടിൽ വെച്ച് അഞ്ച് വർഷം മുമ്പ് പിതൃ സഹോദരന്‍ പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഡൽഹി സ്വദേശിയായ ഇവർ 15 വർഷമായി തിരുവനന്തപുരത്താണ് താമസം. ഒളിവിലായിരുന്ന പിതൃ സഹോദരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പോക്സോ നിയമ പ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam october 02|പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കും; പുതിയ ബന്ധം അടുത്തറിയാൻ അവസരം

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍