Kerala

നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോയെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നളിനി നെറ്റോയുടെ നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഐഎഎസ് തലപ്പത്ത് അനേകം അഴിച്ചുപണികള്‍ നടത്തിയത്. ആഭ്യന്തര സെക്രട്ടറിയായി സുബ്രതോ വിശ്വാസിനേയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിഎസ് സെന്തിലിനെയും നിയമിച്ചിട്ടുണ്ട്.
 

ഇപ്പോഴുള്ള ഐഎഎസുകാരില്‍ ഏറ്റവും സീനിയറാണ് നളിനി നെറ്റോ. വിജയാനന്ദ് 81 ബാച്ചിലെയും ഷീലാ തോമസ് 85 ബാച്ചിലെയും ഉദ്യോഗസ്ഥരാണ്. നളിനി നെറ്റോയും 81 ബാച്ചിലെ ഉദ്യോഗസ്ഥയാണ്. ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസും ഈ മാസം അവസാനമാണ് വിരമിക്കുന്നത് 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം