Kerala

'പുതിയ തലമുറ വരട്ടെ...'; രാഷ്ട്രീയക്കാർ 55-ൽ വിരമിക്കണമെന്ന് സജി ചെറിയാൻ

എല്ലാ പാർട്ടികളും ഇത്‌ പരിഗണിക്കണമെന്നും തന്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ചെറിയാൻ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : രാഷ്ട്രീയക്കാർ 55-ൽ വയസ്സാകുമ്പോൾ വിരമിക്കണമെന്ന് സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ . ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വിരമിക്കണമെന്നും അതിനുള്ള പ്രായം 55 ആക്കണമെന്നും സജി ചെറിയാൻ കുറിപ്പിൽ വ്യക്തമാക്കി. 

എല്ലാ പാർട്ടികളും ഇത്‌ പരിഗണിക്കണമെന്നും തന്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ചെറിയാൻ പറയുന്നു. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്കകം അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകൾ വന്നതോടെ വിഷയം സജീവചർച്ചയായി. കുറച്ചുനാൾ മുൻപും സജി ചെറിയാൻ സമാനമായ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഇക്കുറി ഔദ്യോഗിക പേജിൽ ഇട്ടതോടെ ചർച്ചകൊഴുക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താൻ എൻ്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എൻ്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എൻ്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം