Kerala

പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; പ്രളയാനന്തര കേരളത്തിന് കൈത്താങ്ങുമായി കെ.ആര്‍ മീര

പ്രളയക്കെടുതിയില്‍പ്പെട്ട നാടിനെ കരയറ്റാന്‍ സഹായവുമായി എഴുത്തുകാരും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രളയക്കെടുതിയില്‍പ്പെട്ട നാടിനെ കരയറ്റാന്‍ സഹായവുമായി എഴുത്തുകാരും. കെ.ആര്‍.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കാമെന്നാണ് മീരയുടെ തീരുമാനം.

മീര തന്നെയാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്ന് ഡിസി ബുക്‌സ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ ഒരു വിഹിതം നല്‍കാമെന്ന് കൂടുതല്‍ എഴുത്തുകാര്‍ അറിയിച്ചിട്ടുണ്ടെന്നും ഡിസി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

'കുലംകുത്തികളെ കാലം വര്‍ഗ വഞ്ചകരെന്ന് വിളിക്കും'; ജി സുധാകരന്റെ വീടിന് മുന്നില്‍ ബാനര്‍, സുരക്ഷയൊരുക്കി പൊലീസ്

കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

Today's Rashi Phalam March 13, 2026: അപ്രതീക്ഷിത സാമ്പത്തിക നേട്ടം, പരീക്ഷയിൽ ഉന്നത വിജയം

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നു വീണു, വെടിവച്ചിട്ടെന്ന് ഇറാന്‍; ആറ് സൈനികര്‍ കൊല്ലപ്പെട്ടു?

SCROLL FOR NEXT