Kerala

പുതുമുഖങ്ങള്‍ 60 കഴിഞ്ഞവര്‍, വനിതകളും യുവാക്കളും പേരിന്; കെപിസിസിയുടെ പുതിയ ഭാരവാഹിപ്പട്ടിക ഇങ്ങനെ

പതിനെട്ടു വനിതകളാണ് പട്ടികയില്‍ ഇടം പിടിച്ചത്. യുവാക്കള്‍ പേരിന് മാത്രം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേര്‍ മാത്രമാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവാക്കളെയും വനിതകളെയും പേരിനു മാത്രം ഉള്‍പ്പെടുത്തി കെപിസിസിയുടെ പുതിയ ഭാരവാഹിപ്പട്ടിക. പത്തു പുതുമുഖങ്ങളാണ് പട്ടികയിലുള്ളത്. ഇവരാവട്ടെ, അറുപതു വയസിനു മേല്‍ പ്രായമുള്ളവരും. ഗ്രൂപ്പ് വീതം വയ്പ്പിലൂടെ 282 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

പതിനെട്ടു വനിതകളാണ് പട്ടികയില്‍ ഇടം പിടിച്ചത്. യുവാക്കള്‍ പേരിന് മാത്രം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേര്‍ മാത്രമാണുള്ളത്. രാജ്‌മോഹന്‍ ഉണ്ണിത്താനും വക്കം പുരുഷോത്തമനും പട്ടികയില്‍ ഇല്ല. മുരളീധരനുമായുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉണ്ണിത്താനെ ഒഴിവാക്കിയത് എ്ന്നാണ് സൂചന. വക്കംപുരുഷോത്തമന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. അതേസമയം സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളായ കെ ശങ്കരനാരായണനും  എം എം ജേക്കബും പട്ടികിയല്‍ ഇടം നേടി. 

എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ അധികം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എംപിമാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്നും പരാതിയുണ്ട്. വലിയ തോതില്‍ പരാതിക്കിടയാക്കുകയും ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ തള്ളി യുവാക്കളെയും സ്ത്രീകളെയും അവഗണിക്കുകയും ചെയ്ത പട്ടിക സ്വീകരിക്കപ്പെടാന്‍ സാധ്യത കുറവാണെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21